---
title: "വെല്‍ഫെയര്‍ കമ്മറ്റി നടപ്പാക്കുന്ന 'തണ്ണീര്‍കൂജ' പദ്ധതി കലോത്സവനഗരിയില്‍ "
english_title: "'Thanneerkooja' project implemented by Welfare Committee in Kalotsavanagari"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167246/thanneerkooja-project-implemented-by-welfare-committee-in-kalotsavanagari"
published_at: "2023-12-05T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f1695af13c_kalolsavam.jpg"
keywords: []
---

# വെല്‍ഫെയര്‍ കമ്മറ്റി നടപ്പാക്കുന്ന 'തണ്ണീര്‍കൂജ' പദ്ധതി കലോത്സവനഗരിയില്‍ 

> **Lead Summary:** **പേരാമ്പ്ര:** ഇത്തവണത്തെ കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിനെത്തുന്ന കലോത്സവത്തിന്റെ ഭാഗമാകുന്ന ഓരോരുത്തര്‍ക്കും, ഒരുപാട് മണ്‍ പാത്രങ്ങള്‍ സ്റ്റേജിന്റെ ഓരോ ഭാഗത്തും കാണാന്‍ സാധിക്കും.

## Article Content

**പേരാമ്പ്ര:** ഇത്തവണത്തെ കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിനെത്തുന്ന കലോത്സവത്തിന്റെ ഭാഗമാകുന്ന ഓരോരുത്തര്‍ക്കും, ഒരുപാട് മണ്‍ പാത്രങ്ങള്‍ സ്റ്റേജിന്റെ ഓരോ ഭാഗത്തും കാണാന്‍ സാധിക്കും.

കലോത്സവത്തിന് പങ്കാളികളാകുന്ന എല്ലാവര്‍ക്കും മണ്‍ കൂജയില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് തണ്ണീര്‍ കൂജ എന്ന പേരില്‍ വിവിധ ഭഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പഴയ സാംസ്‌കാരിക തനിമ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും.

വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ആശയത്തോടുകൂടിയുയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വംത്തില്‍ കൃത്യമായ കമ്മറ്റി പ്രവര്‍ത്തനത്തോടെയാണ് പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കോഴിക്കോടിനെ മലിനമാക്കാതിരിക്കാനും കലോത്സവത്തിന് എത്തിച്ചേരുന്ന എല്ലാവരിലും ഒരു പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും ഈ പദ്ധതി വിജയത്തോടെമുന്നേറുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167246/thanneerkooja-project-implemented-by-welfare-committee-in-kalotsavanagari)