---
title: "പേരാമ്പ്ര ടൗണില്‍ നിന്നും മരക്കാടി തോടിലൂടെ  ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു"
english_title: "The waste flowing through the Marakkadi stream was removed from Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16726/the-waste-flowing-through-the-marakkadi-stream-was-removed-from-perambra-town"
published_at: "2021-12-18T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdaef95f779_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ടൗണില്‍ നിന്നും മരക്കാടി തോടിലൂടെ  ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ടൗണില്‍ നിന്നും മരക്കാടി തോടിലൂടെ കൈപ്രം കാക്കകുനി വയലിലേക്ക് ഒഴുകിയെത്തുന്ന പ്‌ളാസ്റ്റിക് കുപ്പികളും മറ്റു അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. കുറെ നാളുകളായി മാലിന്യം നിറഞ്ഞ് നഗരഹൃദയത്തിലൂടെ ഒഴുകിയിരുന്ന മരക്കാടി തോടിന് താത്കാലിക ആശ്വാസമായി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ടൗണില്‍ നിന്നും മരക്കാടി തോടിലൂടെ കൈപ്രം കാക്കകുനി വയലിലേക്ക് ഒഴുകിയെത്തുന്ന പ്‌ളാസ്റ്റിക് കുപ്പികളും മറ്റു അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. കുറെ നാളുകളായി മാലിന്യം നിറഞ്ഞ് നഗരഹൃദയത്തിലൂടെ ഒഴുകിയിരുന്ന മരക്കാടി തോടിന് താത്കാലിക ആശ്വാസമായി.

നഗരഭാഗത്തുനിന്ന് ഒഴുകിപ്പോകുന്ന മാലിന്യങ്ങളെല്ലാം കൈപ്രം പാടത്താണ് വന്നടിയാറുണ്ട്. കുപ്പികളടക്കം വന്നടിഞ്ഞ് നെല്‍കൃഷിചെയ്യാന്‍പറ്റാത്ത അവസ്ഥയിലാണ് ചില പ്രദേശങ്ങള്‍. പേരാമ്പ്ര സികെജി കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് എന്‍വൈകെ ടീമിന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

പ്രവൃത്തിയുടെ ഉത്ഘാടനം ബിഡിഒ പിവി ബേബി നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. അഷറഫ് അധ്യക്ഷനായിരുന്നു. എന്‍വൈകെ വോളന്റിയര്‍ സ്വാതി നിനേഷ് സ്വാഗതം പറഞ്ഞു.

ഹരിത നെല്ലുത്പാദന സമിതി പ്രസിഡന്റ് ബാലന്‍, എന്‍വൈകെ വോളന്റിയര്‍ വി.എസ്. കീര്‍ത്തന, നാട്ടുകാരായ എം.കെ. രജീഷ്, എം.കെ ബാബു, കെ.എം. സുനില്‍ കുമാര്‍, പി.കെ. മൊയ്തു, പി.കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16726/the-waste-flowing-through-the-marakkadi-stream-was-removed-from-perambra-town)