---
title: "ജീവന്‍ രക്ഷിക്കാന്‍ സി പി ആര്‍ കൊടുക്കുന്നത് എങ്ങനെ? കലോത്സവ വേദിയില്‍ പരിശീലനവുമായി ഏയ്ഞ്ചല്‍സ് ഫൗണ്ടേഷന്‍ "
english_title: "How to give CPR to save life? Angels Foundation with training at the festival venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167267/how-to-give-cpr-to-save-life-angels-foundation-with-training-at-the-festival-venue"
published_at: "2023-12-05T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f35b125421_000_8_chinmaya.JPG"
keywords: []
---

# ജീവന്‍ രക്ഷിക്കാന്‍ സി പി ആര്‍ കൊടുക്കുന്നത് എങ്ങനെ? കലോത്സവ വേദിയില്‍ പരിശീലനവുമായി ഏയ്ഞ്ചല്‍സ് ഫൗണ്ടേഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കലോത്സവ നഗരിയില്‍ സിപിആര്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗം എങ്ങനെ എന്നതിന്റെ പൂര്‍ണ രൂപം വിദ്യാര്‍ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്നതായിരുന്നു പരിശീലന ക്ലാസ്സിന്റെ ലക്ഷ്യം.

## Article Content

**പേരാമ്പ്ര:** ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കലോത്സവ നഗരിയില്‍ സിപിആര്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗം എങ്ങനെ എന്നതിന്റെ പൂര്‍ണ രൂപം വിദ്യാര്‍ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്നതായിരുന്നു പരിശീലന ക്ലാസ്സിന്റെ ലക്ഷ്യം.

ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കോഴിക്കോട്, ബി എല്‍ എസ് പവലിയന്‍, പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ വാസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ എസ്ഇഒ ഗിരീഷ് സി പി എന്നിവര്‍ സിപിര്‍ പരിശീലനം നല്‍കി ക്ലാസ്സ് ഉത്ഘാടനം ചെയ്തു.

ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ജില്ല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ കെ കെ അധ്യക്ഷത വഹിച്ചു. ഏയ്ഞ്ചല്‍സ് ഫിനാന്‍സ് ഡയറക്ടര്‍ ജയന്ത്കുമാര്‍ സ്വാഗത അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ടി അഷ്‌റഫ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു സി അനീഫ, ഏയ്ഞ്ചല്‍സ് ഡിസ്ട്രിക് ഡയറക്ടര്‍ സജിത് പി പി, മുനീര്‍, റെഡ് ക്രോസ്സ് അധ്യാപിക സോന എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167267/how-to-give-cpr-to-save-life-angels-foundation-with-training-at-the-festival-venue)