---
title: "ബോംബെയില്‍ കണ്ടത് ഏകാഭിനയ പ്രതിഭകളുടെ മാനവ സന്ദേശങ്ങള്‍ "
english_title: "Human messages of solo talent seen in Bombay"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167298/human-messages-of-solo-talent-seen-in-bombay"
published_at: "2023-12-05T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f548336509_000_8_chinmaya.JPG"
keywords: []
---

# ബോംബെയില്‍ കണ്ടത് ഏകാഭിനയ പ്രതിഭകളുടെ മാനവ സന്ദേശങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര** : മതിലുകള്‍ കെട്ടുന്ന കാലത്ത് മാനവ സൗഹൃദത്തിന്റെ സന്ദേശവും ആനുകാലിക ലോകത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുമായി ഏകാഭിനയ വേദി. വേദി എട്ട് ബോംബെയില്‍ മോണോ ആക്റ്റ് മത്സരങ്ങളിലായി എന്‍പത്തിയഞ്ചിലെ റെ പേര്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര** : മതിലുകള്‍ കെട്ടുന്ന കാലത്ത് മാനവ സൗഹൃദത്തിന്റെ സന്ദേശവും ആനുകാലിക ലോകത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുമായി ഏകാഭിനയ വേദി. വേദി എട്ട് ബോംബെയില്‍ മോണോ ആക്റ്റ് മത്സരങ്ങളിലായി എന്‍പത്തിയഞ്ചിലെ റെ പേര്‍ പങ്കെടുത്തു.

രാവിലെ ആരംഭിച്ച മത്സര വേദി അര്‍ദ്ധരാത്രിയോടടുത്തു. യു.പി വിഭാഗത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെയായി രുന്നു മത്സരം . ഹൈസ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി ആണ്‍-പെണ്‍ വിഭാഗങ്ങളിലായി കുട്ടികളായി എഴുതിലധികം പ്രതിഭകള്‍ മത്സരിച്ചു.

ഗുജറാത്തിലെ വംശഹത്യയിലെ ഇര ബില്‍കീസ് ബാനു, കാഞ്ചനമാലയും മൊയ്തീനും, കുറിയേടത്ത് താത്രിയും ബാലപീഡനം എല്ലാം തികവാര്‍ന്ന അവതരണമുണ്ടായി.

ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു. ഏകാഭിനയ വേദിയില്‍ കാണികളുടെ രാത്രി വൈകിയതോടെ എണ്ണം കുറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും സദസ്സില്‍ ഉണ്ടായിരുന്നെങ്കിലും പ്രോത്സാഹനം കുറവായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167298/human-messages-of-solo-talent-seen-in-bombay)