---
title: "കന്നട പദ്യം ചൊല്ലലില്‍ അനന്യ ഒന്നാമത് "
english_title: "Ananya tops in Kannada verse recitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167384/ananya-tops-in-kannada-verse-recitation"
published_at: "2023-12-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65701c672b9d0_1_ananya.JPG"
keywords: []
---

# കന്നട പദ്യം ചൊല്ലലില്‍ അനന്യ ഒന്നാമത് 

> **Lead Summary:** **പേരാമ്പ്ര : ** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തില്‍ മികച്ച വിജയവുമായി സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഇ എം എച്ച് എസ് പേരാമ്പ്രയിലെ വിദ്യാര്‍ത്ഥിനി അനന്യ ആര്‍. ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലലില്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടമായി മാറുകയാണ് ഈ 8 ആം ക്ലാസ്സ് വിദ്യാര്‍ഥിനി.

## Article Content

**പേരാമ്പ്ര : ** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തില്‍ മികച്ച വിജയവുമായി സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഇ എം എച്ച് എസ് പേരാമ്പ്രയിലെ വിദ്യാര്‍ത്ഥിനി അനന്യ ആര്‍. ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലലില്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടമായി മാറുകയാണ് ഈ 8 ആം ക്ലാസ്സ് വിദ്യാര്‍ഥിനി.

കന്നട പദ്യത്തില്‍ മാത്രമല്ല തമിഴ് പദ്യം ചൊല്ലലിലും എ ഗ്രേഡ് സ്ഥാനം അനന്യ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന തമിഴ് പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം നേടിയിരുന്നു.

മാര്‍ഗ്ഗം കളിയും ഇത് കൂടാതെ ഗ്രൂപ്പ് ഇനത്തില്‍ മത്സരിക്കാനുണ്ട്. മെക്കാനിക്കായ അച്ഛന്‍ രമേഷിന്റെയും അമ്മ രജിതയുടെയും മൂത്തമകളാണ് അനന്യ. കലയോടുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും താല്പര്യമാണ് തന്നെ ഈ മേഖലയില്‍ ഏറെ സന്തോഷത്തോടെ തുടരാന്‍ സ്വാധീനിക്കുന്നതെന്ന് അനന്യ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167384/ananya-tops-in-kannada-verse-recitation)