---
title: "തമ്പുരാട്ടിയായി അല്‍മിത്ര വേദിയിലെത്തിയത് കോടതിയുടെ തണലില്‍ "
english_title: "Almitra came to the stage as a mistress in the shadow of the court"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167390/almitra-came-to-the-stage-as-a-mistress-in-the-shadow-of-the-court"
published_at: "2023-12-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തമ്പുരാട്ടിയായി അല്‍മിത്ര വേദിയിലെത്തിയത് കോടതിയുടെ തണലില്‍ 

> **Lead Summary:** **പേരാമ്പ്ര :** പെണ്‍ നൊമ്പരങ്ങള്‍ക്ക് കാലഭേദമില്ലെന്ന് വിളിച്ച്പറയുന്ന തമ്പുരാട്ടിയുടെ കഥയുമായുള്ള നാടോടി നൃത്തവുമായി അല്‍മിത്ര വേദിയിലെത്തിയത് കോടതിയുടെ തണലില്‍ .

## Article Content

**പേരാമ്പ്ര :** പെണ്‍ നൊമ്പരങ്ങള്‍ക്ക് കാലഭേദമില്ലെന്ന് വിളിച്ച്പറയുന്ന തമ്പുരാട്ടിയുടെ കഥയുമായുള്ള നാടോടി നൃത്തവുമായി അല്‍മിത്ര വേദിയിലെത്തിയത് കോടതിയുടെ തണലില്‍ .

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ അല്‍ മിത്രക്ക് തിളക്കമാര്‍ന്ന വിജയം. വടകര ഉപജില്ലയില്‍ നിന്നും രണ്ടാം സ്ഥാനം നേടിയ അല്‍ മിത്ര അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം കലോത്സവവത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.

വടകര നട്‌സ് ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്ന അല്‍മിത്ര പ്രശാന്ത് മേമുണ്ടയുടെ കീഴിലാണ് നാടോടി നൃത്തം അഭ്യസിച്ചത്. വിനില , അനീഷ് ദമ്പതിമാരുടെ മകളാണ്.. ഇപ്പോള്‍ വടകര ഗവ. സംസ്‌കൃതം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167390/almitra-came-to-the-stage-as-a-mistress-in-the-shadow-of-the-court)