---
title: "ഭരത നാട്യത്തില്‍ ഒന്നാമത് ; നടന വിസ്മയം തീര്‍ത്ത് കീര്‍ത്തന "
english_title: "First in Bharata Natyam; Acting amazing and singing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167402/first-in-bharata-natyam-acting-amazing-and-singing"
published_at: "2023-12-06T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65702612d2a5b_keerthana.JPG"
keywords: []
---

# ഭരത നാട്യത്തില്‍ ഒന്നാമത് ; നടന വിസ്മയം തീര്‍ത്ത് കീര്‍ത്തന 

> **Lead Summary:** **പേരാമ്പ്ര:** ഭരതനാട്യം എച്ച് എസ് എസ് വിഭാഗത്തില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി നടക്കാവ് ജി വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കീര്‍ത്തന ടി ടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടി.

## Article Content

**പേരാമ്പ്ര:** ഭരതനാട്യം എച്ച് എസ് എസ് വിഭാഗത്തില്‍ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി നടക്കാവ് ജി വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കീര്‍ത്തന ടി ടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടി.

പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന കഴിഞ്ഞ തവണ മോഹിനിയാട്ടത്തിലും 8 )0 ക്ലാസില്‍ പഠിക്കുമ്പോള്‍ ഭരതനാട്യത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. എരിഞ്ഞക്കല്‍ സ്വദേശി അനൂപ് കുമാറിന്റെയും സജിതയുടെയും മകളാണ് ഈ കൊച്ചു കലാകാരി.

എരഞ്ഞിക്കല്‍ സമര്‍പ്പണ ഫൈന്‍ ആര്‍ട്‌സ് അക്കാദമിയുടെ അഭിമുഖ്യത്തില്‍ നൃത്താധ്യാപകനായ സഹേഷ് എസ് ദേവനാണ് പരിശീലനം നല്‍കിയത്. നാളെ (07 12) നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടം മത്സരത്തിലും കീര്‍ത്തന പങ്കെടുക്കുന്നുണ്ട്. ഇളയ സഹോദരി ഹൃത്വികയും നൃത്ത കലയില്‍ പരിശീലനം നേടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167402/first-in-bharata-natyam-acting-amazing-and-singing)