---
title: "ഏകാഭിനയത്തിലെ താരം നിസാര്‍ക്കാന്റെ മകന്‍ മുഹമ്മദ് സിയാദ് സാക്കി "
english_title: "Nizarkan's son Muhammad Ziyad Zaki is the star of the solo act"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167408/nizarkans-son-muhammad-ziyad-zaki-is-the-star-of-the-solo-act"
published_at: "2023-12-06T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65702accd524f_1_zhiyan.JPG"
keywords: []
---

# ഏകാഭിനയത്തിലെ താരം നിസാര്‍ക്കാന്റെ മകന്‍ മുഹമ്മദ് സിയാദ് സാക്കി 

> **Lead Summary:** **പേരാമ്പ്ര :** ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏകാദിനയത്തിലെ താരം സിനിമാ നടനും അസോസിയേറ്റ് ഡയരക്റ്ററുമായ നിസാറിന്റെ മകന്‍ മുഹമ്മദ് സിയാദ് സാക്കി.

## Article Content

**പേരാമ്പ്ര :** ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏകാദിനയത്തിലെ താരം സിനിമാ നടനും അസോസിയേറ്റ് ഡയരക്റ്ററുമായ നിസാറിന്റെ മകന്‍ മുഹമ്മദ് സിയാദ് സാക്കി.

കോഴിക്കോട് സില്‍വര്‍ ഹില്‍സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സിയാദ് . ബസ്സ് അപകടം പ്രമേയമാക്കിയായിരുന്നു മോണോ ആക്റ്റ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് സ്‌കിറ്റിലും പരിചമുട്ട് മത്സരത്തിലും വിജയിയായിരുന്നു ഈ മിടുക്കന്‍.

പതിമൂന്ന് വയസ്സില്‍ അമ്മിണി അമ്മാവന്‍ എന്ന സിനിമയിലൂടെയാണ് നിസാര്‍ സിനിമാ മേഖലയിലെത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രേഷ്മയാണ് സിയാദിന്റെ മാതാവ്. മൂന്ന് സഹോദരന്‍മാരുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167408/nizarkans-son-muhammad-ziyad-zaki-is-the-star-of-the-solo-act)