---
title: "തായമ്പകയിൽ കേമന്മാർ; ഇപ്പോഴിതാ മേളത്തിലും "
english_title: "Caymans in Tayambaka; Now in the fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167579/caymans-in-tayambaka-now-in-the-fair"
published_at: "2023-12-07T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657167b008dc0_1_THALAM.jpg"
keywords: []
---

# തായമ്പകയിൽ കേമന്മാർ; ഇപ്പോഴിതാ മേളത്തിലും 

> **Lead Summary:** ** പേരാമ്പ്ര :** വേദി ഏഴ് ഗുരുവായൂരിൽ ചെണ്ടമേളം പൂരം പോലെ കൊട്ടിക്കയറുമ്പോൾ താളത്തിൽ തലയാട്ടിയ ആസ്വാദകരുടെ മനം നിറച്ചുകൊണ്ട് പതിമൂന്ന് കലാകാരന്മാർ.

## Article Content

** പേരാമ്പ്ര :** വേദി ഏഴ് ഗുരുവായൂരിൽ ചെണ്ടമേളം പൂരം പോലെ കൊട്ടിക്കയറുമ്പോൾ താളത്തിൽ തലയാട്ടിയ ആസ്വാദകരുടെ മനം നിറച്ചുകൊണ്ട് പതിമൂന്ന് കലാകാരന്മാർ.

വാദ്യപ്പെരുമയിൽ ആവേശം കൊള്ളിച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തിലും, തായമ്പകയിലും ഒന്നാം സ്ഥാനം നേടി സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട്.

കണ്ണഞ്ചേരി ചെണ്ട വിദ്വാൻ മണിയാശാന്റെയും, ഇടിമുഴയ്ക്കൽ കൊമ്പ് വിദ്വാൻ വേണുവാശാന്റെയും പരിശീലനത്തിലാണ് ഒന്നാം സ്ഥാനം ഇവർ കരസ്ഥമാക്കിയത്.

തായമ്പക ടീം അംഗങ്ങൾ: സംഗീത്, അഭിജിത്, അഭിഷാന്ദ്, അവിനാഷ്, അർജുൻ, വിശാൽ, മേളം ടീം അംഗങ്ങൾ: സംഗീത്, അർജുൻ, സൂര്യകിരൺ, അഭിഷേക്, ജിഷ്ണു, കിരൺ, അംബരീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167579/caymans-in-tayambaka-now-in-the-fair)