---
title: "സംസ്കൃതോത്സവം ; യുപി വിഭാഗത്തിൽ ചാത്തമംഗലം എ യു പി സ്കൂൾ ചാമ്പ്യൻമാർ "
english_title: "Sanskrit festival; Chathamangalam AUP School champions in UP category"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167586/sanskrit-festival-chathamangalam-aup-school-champions-in-up-category"
published_at: "2023-12-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716ae049b7c_1_13.jpg"
keywords: []
---

# സംസ്കൃതോത്സവം ; യുപി വിഭാഗത്തിൽ ചാത്തമംഗലം എ യു പി സ്കൂൾ ചാമ്പ്യൻമാർ 

> **Lead Summary:** ** പേരാമ്പ്ര : **ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാത്തമംഗലം എ യു പി സ്കൂൾ 70 പോയിന്റ് നേടി യു പി വിഭാഗം സംസ്കൃതോത്സവത്തിൽ ചാമ്പ്യൻമാരായി.

## Article Content

** പേരാമ്പ്ര : **ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാത്തമംഗലം എ യു പി സ്കൂൾ 70 പോയിന്റ് നേടി യു പി വിഭാഗം സംസ്കൃതോത്സവത്തിൽ ചാമ്പ്യൻമാരായി.

എഴാം ക്ലാസ്സ് വിദ്യാർത്ഥി ആദി ശങ്കറും ആറാം ക്ലാസ് വിദ്യാർത്ഥി അരുണോദ് ഉം വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി മാറി. ആദി ശങ്കറിന് സംസ്കൃതം കഥാകഥനത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം. മലയാളം പദ്യം ചൊല്ലലിലും സംസ്കൃതം ഗാനാലപനത്തിലും എ ഗ്രേഡും സംസ്കൃത ഗാനാലാപനത്തിൽ എ ഗ്രേഡ് രണ്ടാം സ്ഥാനവും നേടി.

ഇ അരുണോദ് സംസ്കൃതം പദ്യം ചൊല്ലിൽ എ ഗ്രേഡ് ഒന്നാം സ്ഥാനവും സംസ്കൃതം സംഘഗാനത്തിലും അക്ഷര ശ്ലോകത്തിലും എ ഗ്രേഡ് നേടി. ഏറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട സാഹചര്യത്തിൽ സ്വപ്രയത്നത്തിലൂടെയാണ് അരുണോദ് മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167586/sanskrit-festival-chathamangalam-aup-school-champions-in-up-category)