---
title: "പുയ്യാപ്പള്ള സൽക്കാരത്തിന്റെ കഥ പറഞ്ഞ് വട്ടപ്പാട്ട് മത്സരം"
english_title: "Vattapaat competition telling the story of Puyyappalla Salkaram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167591/vattapaat-competition-telling-the-story-of-puyyappalla-salkaram"
published_at: "2023-12-07T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716d4254ffc_1_varan.jpg"
keywords: []
---

# പുയ്യാപ്പള്ള സൽക്കാരത്തിന്റെ കഥ പറഞ്ഞ് വട്ടപ്പാട്ട് മത്സരം

> **Lead Summary:** > ** പേരാമ്പ്ര:** " അറബി കുലത്തിലെ നാളുകൾ അധിപതി മുത്തിന്റെ കല്യാണ നാളുകൾ " മാപ്പിള പാട്ടിന്റെ ഈരടികൾക്ക് ഒപ്പം വട്ടപ്പാട്ട് മത്സരം ഒന്നാം വേദിയിൽ തർക്കുകയാണ് .

## Article Content

> ** പേരാമ്പ്ര:** " അറബി കുലത്തിലെ നാളുകൾ അധിപതി മുത്തിന്റെ കല്യാണ നാളുകൾ " മാപ്പിള പാട്ടിന്റെ ഈരടികൾക്ക് ഒപ്പം വട്ടപ്പാട്ട് മത്സരം ഒന്നാം വേദിയിൽ തർക്കുകയാണ് .

സബർ മതി വേദിയിൽ കർട്ടൻ ഉയരുമ്പോൾ കാണികൾ മത്സരാർത്ഥികളെ ഹർഷ ആരവത്തോടെ സ്വീകരിക്കുകയാണ്. പുരുഷൻമാരുടെ ഒപ്പന എന്ന് അറിയിപ്പെടുന്ന വട്ടപ്പാട്ട് കലാരൂപത്തിൽ മണവാളനെ (വരൻ) ഒരുക്കുന്ന ചടങ്ങുകളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്.

മലബാറിലെ പുയ്യാപ്പള്ള സൽക്കാരവും അമ്മായി പലഹാരങ്ങളും , മണിയറ ഒരുക്കലും മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊപ്പം അവതരിപ്പിച്ചു. ജനപ്രിയ മത്സരങ്ങൾ നടക്കുന്ന വേദികളില്ലെല്ലാം രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെടുകയാണ്.

ഇന്ന് സ്കൂൾക്ക് അവധി പ്രഖ്യാപിച്ചത് കൊണ്ട് കൂടുതൽ കാണികൾ വിവിധ വേദികളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167591/vattapaat-competition-telling-the-story-of-puyyappalla-salkaram)