---
title: "വയലിൽ വേദിയിൽ വിജയത്തുടർച്ചയുമായി ഗായത്രി ടി എസ് "
english_title: "Gayathri TS continues her success on the field"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167608/gayathri-ts-continues-her-success-on-the-field"
published_at: "2023-12-07T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65717598f1662_1_GAYU.jpg"
keywords: []
---

# വയലിൽ വേദിയിൽ വിജയത്തുടർച്ചയുമായി ഗായത്രി ടി എസ് 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവ വയലിൽ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി വെസ്റ്റ്ഹിൽലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഗായത്രി ടി എസ്.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവ വയലിൽ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി വെസ്റ്റ്ഹിൽലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഗായത്രി ടി എസ്.

പത്തോളം കലാപ്രതിഭകളോടൊപ്പം മത്സരിച്ചാണ് ഗായത്രി വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാനവിജയ് കൂടിയാണ് ഗായത്രി.

കൊയിലാണ്ടി സ്വദേശിയായ സുധീഷ് ജേഷ്മ ദമ്പതികളുടെ മകളായ ഗായത്രി ആറ് വർഷമായി വയലിൽ വായനയിൽ പരിശീലനം നേടി വരുകയാണ്.

ബിൻസിൻ സജിത്ത് കുറുവങ്ങാടാണ് ഗായത്രിയുടെ പരിശീലകൻ. രക്ഷിതാക്കളുടെയും കുടുബാംഗങ്ങളുടെയും പ്രോത്സാഹനത്തിലാണ് ഗായത്രി ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167608/gayathri-ts-continues-her-success-on-the-field)