---
title: "സജ്ജയ് സന്തോഷ് ചാക്യാർ കൂത്തിൽ ഒന്നാമത് "
english_title: "Sajjay Santhosh Chakyar kooth first in the group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167615/sajjay-santhosh-chakyar-kooth-first-in-the-group"
published_at: "2023-12-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657186a560b3f_1_kooth2.jpg"
keywords: []
---

# സജ്ജയ് സന്തോഷ് ചാക്യാർ കൂത്തിൽ ഒന്നാമത് 

> **Lead Summary:** പേരാമ്പ്ര:** **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചാക്യാർ കൂത്ത് മത്സരത്തിൽ എം ജെ എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥി സജ്ജയ് സന്തോഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.

## Article Content

പേരാമ്പ്ര:** **ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചാക്യാർ കൂത്ത് മത്സരത്തിൽ എം ജെ എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥി സജ്ജയ് സന്തോഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.

സജ്ജയ് കഴിഞ്ഞ തവണ ഹൈസ്ക്കൂൾ വിഭാഗം ചാക്യാർ കൂത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നു. ഇത്തവണ ജില്ലാ കലോത്സവത്തിൽ സംസ്കൃതം കലോത്സവത്തിൽ കഥാ രചനക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എളേറ്റിൽ സ്വദേശി സന്തോഷ് - സവിത ദമ്പതികളുടെ മകനാണ് സജ്ജയ്.

ഇളയ സഹോദരൻ സൗരവ് ജില്ലാ ബേസ് ബോൾ ടീം അംഗമാണ്. പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് ചാക്യാർ കൂത്ത് അഭ്യസിച്ചത്. സ്കൂളിലെ അധ്യാപകനായ വിനോദ് കുമാർ എളേറ്റിലിന്റെ പ്രോത്സാഹനവും എറെ സഹായകരമായെന്ന് സജ്ജയ് പറഞ്ഞു. നാളെ നടക്കുന്ന മിമിക്രി മത്സരത്തിലും സജ്ജയ് പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167615/sajjay-santhosh-chakyar-kooth-first-in-the-group)