---
title: "മാപ്പിളപ്പാട്ട് ഇശലിൽ മനം നിറച്ച് ദേവനന്ദ "
english_title: "Devananda is full of heart in Mappilapat Ishal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167621/devananda-is-full-of-heart-in-mappilapat-ishal"
published_at: "2023-12-07T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571880c40af3_1_devu.jpg"
keywords: []
---

# മാപ്പിളപ്പാട്ട് ഇശലിൽ മനം നിറച്ച് ദേവനന്ദ 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദേവനന്ദ എം എസ്.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദേവനന്ദ എം എസ്.

കോഴിക്കോട് നായർകുഴി സ്വദേശിയായ മധുസൂദനൻ സ്മിത ദമ്പതികളുടെ മകളാണ് ഈ പ്രതിഭ.

ആദ്യമായാണ് കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് ഇനത്തിൽ എത്തുന്നതെങ്കിലും ആദ്യ അവസരത്തിൽ തന്നെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ടതിൽ സന്തോഷം ഉണ്ടെന്ന് ദേവനന്ദ പറയുന്നു. ഫ്ലവേഴ്സ് ടോപ് സിംഗർ വേദിയിലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു ദേവാനന്ദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167621/devananda-is-full-of-heart-in-mappilapat-ishal)