---
title: "ഗാനം ദേവ ഗാനം ; പാലേരിയുടെ കുഞ്ഞുമക്കൾ പാടി നേടിയത് ഒന്നാം സ്ഥാനം"
english_title: "ganam Deva ganam ; Paleri's children won first place in singing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167636/ganam-deva-ganam-paleris-children-won-first-place-in-singing"
published_at: "2023-12-07T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571a0860373d_1_ganam.jpg"
keywords: []
---

# ഗാനം ദേവ ഗാനം ; പാലേരിയുടെ കുഞ്ഞുമക്കൾ പാടി നേടിയത് ഒന്നാം സ്ഥാനം

> **Lead Summary:** ** പേരാമ്പ്ര:** ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം സംഘഗാന മത്സരത്തിൽ പാലേരി വി എച്ച് എസ് എസ് വിദ്യാർത്ഥിനികൾ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.

## Article Content

** പേരാമ്പ്ര:** ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം സംഘഗാന മത്സരത്തിൽ പാലേരി വി എച്ച് എസ് എസ് വിദ്യാർത്ഥിനികൾ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടി.

> " ഏഴ് സ്വരങ്ങളിൽ നിന്ന് ഉയരും സാമഗാനം " എന്ന് തുടങ്ങുന്ന ഗാനം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. സ്കൂളിലെ സംഗീത അധ്യാപകനായ എം സന്തോഷ് ആണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്.

സാൻവിയ സന്തോഷ് , ജനിക, ഫാത്തിമ സഹ്‌റ, പ്രതുന്ന, ശിവ നന്ദിനി , ലിയാനി ഷെറിൻ, പാർവതി രാജ് ടി സി എന്നിവരാണ് ടീം അംഗങ്ങൾ. ഹൈസ്ക്കൂൾ വിഭാഗത്തിൽ ലളിതഗാന ആലാപനത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167636/ganam-deva-ganam-paleris-children-won-first-place-in-singing)