---
title: "നൃത്ത വേദിയിൽ നിറഞ്ഞാടി അനുഗ്രഹ് ശങ്കർ"
english_title: "Anugrah Shankar filled the dance floor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167638/anugrah-shankar-filled-the-dance-floor"
published_at: "2023-12-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571a36ec200b_1_ottam.jpg"
keywords: []
---

# നൃത്ത വേദിയിൽ നിറഞ്ഞാടി അനുഗ്രഹ് ശങ്കർ

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടംതുള്ളലിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കുളത്തൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറിയിലെ പ്ലസ്ടു വിദ്യാർഥിയായ അനുഗ്രഹ് ശങ്കർ.

## Article Content

** പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടംതുള്ളലിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കുളത്തൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറിയിലെ പ്ലസ്ടു വിദ്യാർഥിയായ അനുഗ്രഹ് ശങ്കർ.

പന്ത്രണ്ട് കൊല്ലമായി വിവിധയിനത്തിൽ പരിശീലനം നേടി വരുകയാണ്. കഴിഞ്ഞ വർഷവും ഓട്ടം തുള്ളലിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്നു. ഇത് കൂടാതെ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഇത്തവണത്തെ കലോത്സവ നഗരി വിടുന്നത്.

അത്തോളി സ്വദേശിയായ ബാബു ശുശീല ദമ്പതികളുടെ മകനാണ് അനുഗ്രഹ്. പുതുശ്ശേരി പ്രഭാകരന്റെ പരിശീലനത്തിലാണ് അനുഗ്രഹ് ഓട്ടംതുള്ളൽ പരിശീലനം അഭ്യസിക്കുന്നത്. കുച്ചിപ്പുടിയിലും ഭാരതനാട്യത്തിലും മധുസൂദനനാണ് പരിശീലകൻ.

കേരളീയ കലകളില്‍ എക്കാലവും വളരെയേറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് തുള്ളല്‍. നമ്മുടെ പരമ്പരാഗത നാടന്‍ കലകളില്‍ നിന്ന് പലതും കടം കൊണ്ട് പതിനെട്ടാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്ക്കരിച്ച ഒരു ക്ഷേത്രകലയാണ് ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭജനങ്ങളോടു കൂടിയ തുള്ളല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167638/anugrah-shankar-filled-the-dance-floor)