---
title: "കുടുംബസംഗമവും അവാര്‍ഡ് ദാനവുമായി കെഎന്‍എം ചാലിക്കര യൂണിറ്റ് "
english_title: "KNM Chalikkara unit with family reunion and award presentation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16767/knm-chalikkara-unit-with-family-reunion-and-award-presentation"
published_at: "2021-12-18T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bddeae23c9d_WATER MERK  NEW.JPG"
keywords: []
---

# കുടുംബസംഗമവും അവാര്‍ഡ് ദാനവുമായി കെഎന്‍എം ചാലിക്കര യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര:** കെഎന്‍എം ചാലിക്കര യൂണിറ്റ് കുടുംബസംഗമവും അവാര്‍ഡ് ദാനവും നടത്തി. ഇബ്രാഹിം ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജൗഹര്‍ അയനിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പി.പി റഹ്മാന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** കെഎന്‍എം ചാലിക്കര യൂണിറ്റ് കുടുംബസംഗമവും അവാര്‍ഡ് ദാനവും നടത്തി. ഇബ്രാഹിം ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജൗഹര്‍ അയനിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പി.പി റഹ്മാന്‍ അധ്യക്ഷനായി.

മെഡിക്കല്‍ എന്‍ട്രസ്സില്‍ ഉന്നത വിജയം നേടിയ മോതിരക്കോട്ട് മുഹമ്മദ് ഷഫീര്‍, ഡോക്ടറേറ്റ് ലഭിച്ച പി.കെ റജീന, വെളിച്ചം അവാര്‍ഡ് ലഭിച്ച പി.കെ സൈനബ ജാഫര്‍, മുഹ്‌സിന തസ്നി, വി.കെ ആലിയത്ത്, നൗഫിറ, നിഷ, ഷിംന, സയിദ് ഷാന്‍, ഫിദ മറിയം, സന ഫാത്തിമ, ഹസീന തസ്നിം എന്നിവരെ എസ്.കെ അസൈനാര്‍ അനുമോദിച്ചു.

കെ.പി ആലികുട്ടി, കെ മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അബൂബക്കര്‍ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16767/knm-chalikkara-unit-with-family-reunion-and-award-presentation)