---
title: "അബേദ്ക്കര്‍ അനുസ്മരണം നടത്തി"
english_title: "Abedkar commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167687/abedkar-commemorated"
published_at: "2023-12-07T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571dafdef96e_ansumaranam.jpg"
keywords: []
---

# അബേദ്ക്കര്‍ അനുസ്മരണം നടത്തി

> **Lead Summary:** പേരാമ്പ്ര: കൈരളി പുലയര്‍ മഹാസഭ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡോ: അബേദ്ക്കര്‍ അനുസ്മരണം പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം വി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: കൈരളി പുലയര്‍ മഹാസഭ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡോ: അബേദ്ക്കര്‍ അനുസ്മരണം പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം വി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന സമീപനത്തില്‍ നിന്നും കേന്ദ്ര,കേരള സര്‍ക്കാരുകള്‍ പിന്‍മാറണം ഈ വിഭാത്തിന്റെ വിദ്യഭ്യാസ സഹായം പോലും നിഷേധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും, അദേഹം ആശങ്ക പ്രകടിപ്പിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് ഷനോജ് കാവില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വേലായുധന്‍ പയ്യോളി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി പ്രബീഷ് വാളൂര്‍, സുശീലടു, അഞ്ചു സുധീഷ്, സുകുമാരന്‍, ബാലന്‍ മുതുകാട്, ജാനകി അമ്മ, വിജയന്‍ വാല്യക്കോട്, നിര്‍മ്മല, ഷാജി കൂട്ടാലിട, എന്നിവര്‍ ആശംസ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167687/abedkar-commemorated)