---
title: "സംസ്‌കൃത ഗാനാലാപനത്തില്‍ മികവ്കാട്ടി സാരംഗ് രാജീവ്"
english_title: "Sarang Rajeev excelled in Sanskrit singing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167707/sarang-rajeev-excelled-in-sanskrit-singing"
published_at: "2023-12-07T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571eea99d05e_kuttan.jpg"
keywords: []
---

# സംസ്‌കൃത ഗാനാലാപനത്തില്‍ മികവ്കാട്ടി സാരംഗ് രാജീവ്

> **Lead Summary:** പേരാമ്പ്ര: ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗം സംസ്‌കൃത ഗാനാലാപനത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാരംഗ് രാജീവിന് ഒന്നാം സ്ഥാനം.

## Article Content

പേരാമ്പ്ര: ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗം സംസ്‌കൃത ഗാനാലാപനത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാരംഗ് രാജീവിന് ഒന്നാം സ്ഥാനം.

ഇന്നലെ നടന്ന ലളിത ഗാന മത്സരത്തിലും സാരംഗ് ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത് കൂടാതെ സംസ്‌കൃത ഗ്രൂപ്പ് സംഘഗാനം, വന്ദേമാതരം, കന്നട പദ്യം ചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡും സ്വന്തം പേരിലാക്കി.

വടകര സ്വദേശി രാജീവന്റെയും, ഷെറീനയുടെയും മകനാണ് ഈ കൊച്ച് കലാകാരന്‍. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്സാരംഗ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167707/sarang-rajeev-excelled-in-sanskrit-singing)