---
title: "യുവജനവേദി ഉദ്ഘാടനവും പഠന ക്ലാസും നടത്തി "
english_title: "Yuvajanavedi inaugurated and conducted a study class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16782/yuvajanavedi-inaugurated-and-conducted-a-study-class"
published_at: "2021-12-18T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdf74bc180d_WATER MERK  NEW.JPG"
keywords: []
---

# യുവജനവേദി ഉദ്ഘാടനവും പഠന ക്ലാസും നടത്തി 

> **Lead Summary:** **കൂട്ടാലിട: **പെരവച്ചേരി ഗ്രാമോദയ വായനശാലയില്‍ രൂപികരിച്ച യുവജനവേദിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മനോഹരന്‍ നിര്‍വ്വഹിച്ചു.

## Article Content

**കൂട്ടാലിട: **പെരവച്ചേരി ഗ്രാമോദയ വായനശാലയില്‍ രൂപികരിച്ച യുവജനവേദിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മനോഹരന്‍ നിര്‍വ്വഹിച്ചു.

സൈബര്‍ ലോകം നാം അറിയേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കി വടകര പോലീസ് സ്റ്റേഷനിലെ സൈബര്‍ സെല്‍ എസ്‌ഐ സത്യന്‍ കാരയാട് പൊതുജനങ്ങള്‍ക്കായി ക്ലാസ് എടുത്തു. പെരുവച്ചേരി ഗവ എല്‍.പി.സ്‌ക്കൂളില്‍ വെച്ച് നടത്തി.

ചടങ്ങില്‍ എന്‍ .ഉമേഷ് അദ്ധ്യക്ഷനായി. ഇ ഗോവിന്ദന്‍ നമ്പീശന്‍, യു.ടി ബേബി, ഇ ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി അഖില്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16782/yuvajanavedi-inaugurated-and-conducted-a-study-class)