---
title: "ടീ ഗാല പദ്ധതി കൂടുതല്‍ പേരെ പങ്കാളിയാക്കിയ ഖദീജയെ അനുമോദിച്ചു."
english_title: "Khadija congratulated the Tea Gala project for getting more people involved."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167901/khadija-congratulated-the-tea-gala-project-for-getting-more-people-involved"
published_at: "2023-12-08T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65732e4f3350e_gramam.jpg"
keywords: []
---

# ടീ ഗാല പദ്ധതി കൂടുതല്‍ പേരെ പങ്കാളിയാക്കിയ ഖദീജയെ അനുമോദിച്ചു.

> **Lead Summary:** **മേപ്പയ്യൂര്‍:** സംസ്ഥാന വനിതാ ലീഗ് കമ്മിറ്റി നടപ്പിലാക്കിയ ടീ ഗാലപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ പങ്കാളിയാക്കിയ ജനകീയ മുക്ക് ശാഖാ വനിതാ ലീഗ് പ്രസിഡന്റ് ഖദീജ മൈലാടിത്തറമലിനെ വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

## Article Content

**മേപ്പയ്യൂര്‍:** സംസ്ഥാന വനിതാ ലീഗ് കമ്മിറ്റി നടപ്പിലാക്കിയ ടീ ഗാലപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ പങ്കാളിയാക്കിയ ജനകീയ മുക്ക് ശാഖാ വനിതാ ലീഗ് പ്രസിഡന്റ് ഖദീജ മൈലാടിത്തറമലിനെ വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സറീന ഒളോറ ഉപഹാരം കൈമാറി.അഷീദ നടുക്കാട്ടില്‍, റാബിയ എടത്തിക്കണ്ടി, ഹന്നത്ത് ബീഗം, റസിയ ത്വയ്ബ,ജുബൈരിയ പട്ടാണ്ടി, എം ഹസീന, പി.എം സമീറ, കെ നാസില എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167901/khadija-congratulated-the-tea-gala-project-for-getting-more-people-involved)