---
title: "പന്നിമുക്കില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ റിമാന്റ് ചെയതു "
english_title: "The accused in the case of MDMA seized from Pannimuk were remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167915/the-accused-in-the-case-of-mdma-seized-from-pannimuk-were-remanded"
published_at: "2023-12-08T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657338e8b797d_WhatsApp_Image_2023-12-07_at_11.12.02_PM.jpeg"
keywords: []
---

# പന്നിമുക്കില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ റിമാന്റ് ചെയതു 

> **Lead Summary:** **മേപ്പയ്യൂര്‍: **പന്നിമുക്കില്‍ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ റിമാന്റ് ചെയതു. ചേരാപുരം സ്വദേശി സി.വി അജ്മല്‍, ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ എന്നിവരെയാണ് പയ്യോളി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

## Article Content

**മേപ്പയ്യൂര്‍: **പന്നിമുക്കില്‍ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ റിമാന്റ് ചെയതു. ചേരാപുരം സ്വദേശി സി.വി അജ്മല്‍, ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ എന്നിവരെയാണ് പയ്യോളി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

ഇന്നലെയായിരുന്നു പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ 10.500ഗ്രാമിനു മുകളില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പൊലീസ് പിടിയിലായത്.

മേപ്പയ്യൂര്‍ പൊലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. യുവതിയെ മാനന്തവാടി ജയിലിലേക്കും യുവാവിനെ കൊയിലാണ്ടി ജയിലിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167915/the-accused-in-the-case-of-mdma-seized-from-pannimuk-were-remanded)