---
title: "ചെമ്പനോട താമര മുക്ക്-ചവറ മൂഴി റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു "
english_title: "Chembanoda Thamara Mukku-Chavara Muzhi Road has been opened to the public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16793/chembanoda-thamara-mukku-chavara-muzhi-road-has-been-opened-to-the-public"
published_at: "2021-12-18T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be10ba54e1c_WATER MERK  NEW.JPG"
keywords: []
---

# ചെമ്പനോട താമര മുക്ക്-ചവറ മൂഴി റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു 

> **Lead Summary:** ** ചെമ്പനോട:** ചെമ്പനോട താമര മുക്ക് - ചവറ മൂഴി റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

** ചെമ്പനോട:** ചെമ്പനോട താമര മുക്ക് - ചവറ മൂഴി റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ റോഡ് ഉദ്ഘാടനം ചെയ്തു.

മൂത്തേട്ട് പുഴ പുതിയ കോണ്‍ഗ്രീറ്റ് പാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എ. ജോസുകുട്ടി അദ്ധ്യക്ഷനായി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-2022 വര്‍ഷത്തെ പദ്ധതിയില്‍ 20 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തിയത്.

ചെമ്പനോട കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡാണിത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസ ജോര്‍ജ്, എം.എം.പ്രദീപന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16793/chembanoda-thamara-mukku-chavara-muzhi-road-has-been-opened-to-the-public)