---
title: "ഇന്ത്യന്‍ ഇടതുപക്ഷം മത തീവ്രവാദികളുടെ തടവറയില്‍: അഡ്വ വി.കെ സജീവന്‍ "
english_title: "Indian Left in the custody of religious extremists: Advocate VK Sajeevan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16794/indian-left-in-the-custody-of-religious-extremists-advocate-vk-sajeevan"
published_at: "2021-12-18T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be14f890635_WATER MERK  NEW.JPG"
keywords: []
---

# ഇന്ത്യന്‍ ഇടതുപക്ഷം മത തീവ്രവാദികളുടെ തടവറയില്‍: അഡ്വ വി.കെ സജീവന്‍ 

> **Lead Summary:** **പേരാമ്പ്ര:** പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മതതീവ്രവാദികളുടെ നാവായി സംസാരിക്കുന്ന ഇന്ത്യയിലെ ഇടതു പാര്‍ട്ടികള്‍ മതതീവ്രവാദികളുടെ തടവറയിലാണെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ വി.കെ സജീവന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മതതീവ്രവാദികളുടെ നാവായി സംസാരിക്കുന്ന ഇന്ത്യയിലെ ഇടതു പാര്‍ട്ടികള്‍ മതതീവ്രവാദികളുടെ തടവറയിലാണെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ വി.കെ സജീവന്‍ ആരോപിച്ചു.

പുരോഗമനപരമായ തീരുമാമെടുത്ത സര്‍ക്കാറിനെ അഭിനന്ദിക്കുന്നതിന് പകരം ഇടതുപാര്‍ട്ടികള്‍ ത്രീവ്രസംഘടനകളുടെ പ്രീതി നേടാന്‍ മത്സരിക്കുകയാണ്.

രാഷ്ട്രത്തിന്റ പുരോഗതിക്ക് ആക്കം കൂട്ടുന്ന തീരുമാനത്തിനെതിരെ നാല് വോട്ടിന് വേണ്ടി സംസാരിക്കുന്നത് ലജ്ജാകരമാണെന്നും സജീവന്‍ ചുണ്ടിക്കാട്ടി.

ബിജെപി പേരാമ്പ്ര മണ്ഡലം ഭാരവാഹി യോഗം പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അദ്ധ്യക്ഷനായി.

ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍, വൈസ്സ് പ്രസിഡണ്ട് രാമദാസ് മണലേരി, തറമല്‍ രാഗേഷ്, കെ.രാഘവന്‍, കെ.എം സുധാകരന്‍, കെ.കെ.ശങ്കരന്‍ൃ, കെ വല്‍സരാജ്, ഏ ബാലചന്ദ്രന്‍, ശ്രീജിത്ത് കല്ലോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16794/indian-left-in-the-custody-of-religious-extremists-advocate-vk-sajeevan)