---
title: "കാനം രാജേന്ദ്രന്‍ ജനാധിപത്യത്തിന് തീരാ നഷ്ട്ടം; ടി.പി. രാമകൃഷ്ണന്‍"
english_title: "Kanam Rajendran is a huge loss for democracy; TP Ramakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167991/kanam-rajendran-is-a-huge-loss-for-democracy-tp-ramakrishnan"
published_at: "2023-12-09T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f9afa711d_1_ktp.JPG"
keywords: []
---

# കാനം രാജേന്ദ്രന്‍ ജനാധിപത്യത്തിന് തീരാ നഷ്ട്ടം; ടി.പി. രാമകൃഷ്ണന്‍

> **Lead Summary:** ** പേരാമ്പ്ര :** സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ മുന്‍ മന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.

## Article Content

** പേരാമ്പ്ര :** സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ മുന്‍ മന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാ നഷ്ടമാണ് കാനത്തിന്റെ വേര്‍പാട് എന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി നയിക്കുന്നതിലും ജനങ്ങള്‍ക്ക് ദിശാബോധം നല്‍കി പ്രവര്‍ത്തിക്കുന്നതില്‍ കാനം രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

താന്‍ മന്ത്രിയായിരുന്ന കാലത്ത് എല്ലാ കാര്യങ്ങളിലും നല്ല പിന്തുണ നല്‍കുകയും ചെയ്തിരുന്നതായി ടി.പി. അനുസ്മരിച്ചു.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ദിശാബോധത്തോടെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാനം രാജേന്ദ്രന്‍ എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167991/kanam-rajendran-is-a-huge-loss-for-democracy-tp-ramakrishnan)