---
title: "ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിന്റെ കുരുന്നുകള്‍ "
english_title: "The children of Vadakkumpad also won the first place in the patriotic song competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167996/the-children-of-vadakkumpad-also-won-the-first-place-in-the-patriotic-song-competition"
published_at: "2023-12-09T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573fe6e96376_1_vadakkum.JPG"
keywords: []
---

# ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി വടക്കുമ്പാടിന്റെ കുരുന്നുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **യുപി വിഭാഗം സംഘഗാന വേദിയില്‍ പാടിതിമര്‍ത്ത് എല്ലാവരുടെയും ഹൃദയം കവര്‍ന്ന് ഒന്നാം സ്ഥാനം നേടിയ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അതേ കുരുന്നുകള്‍ തന്നെയാണ് ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര: **യുപി വിഭാഗം സംഘഗാന വേദിയില്‍ പാടിതിമര്‍ത്ത് എല്ലാവരുടെയും ഹൃദയം കവര്‍ന്ന് ഒന്നാം സ്ഥാനം നേടിയ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അതേ കുരുന്നുകള്‍ തന്നെയാണ് ദേശഭക്തിഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടി ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

സാന്‍വിയ സന്തോഷ്, ഫാത്തിമ സഹ്റ, ജനിക, പ്രതുന്ന, ശിവ നന്ദിനി, ലിയാനി ഷെറിന്‍, ടി.സി പാര്‍വതി രാജ് എന്നിവരാണ് ടീം അംഗങ്ങള്‍.

സ്‌കൂളിലെ സംഗീത അധ്യാപകന്‍ എം സന്തോഷിന്റെ ചിട്ടയായ ശിക്ഷണത്തിലൂടെയാണ് ഈ മിടുക്കികള്‍ വിജയകിരീടം ചൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167996/the-children-of-vadakkumpad-also-won-the-first-place-in-the-patriotic-song-competition)