---
title: "പ്രീ പ്രൈമെറി വിദ്യാഭാസം മൂല്യാധിഷ്ഠിതമാവണം: അബാസ്‌ലി ശിഹാബ് തങ്ങള്‍ "
english_title: "Pre-primary education should be value-based: Abasli Shihab Thangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168139/pre-primary-education-should-be-value-based-abasli-shihab-thangal"
published_at: "2023-12-09T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65748cd19027a_000_8_chinmaya.JPG"
keywords: []
---

# പ്രീ പ്രൈമെറി വിദ്യാഭാസം മൂല്യാധിഷ്ഠിതമാവണം: അബാസ്‌ലി ശിഹാബ് തങ്ങള്‍ 

> **Lead Summary:** **ചേരാപുരം:** അടുത്ത തലമുറയുടെ ക്രിയാത്മക മുന്നേറ്റം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍.

## Article Content

**ചേരാപുരം:** അടുത്ത തലമുറയുടെ ക്രിയാത്മക മുന്നേറ്റം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍.

പ്രീ പ്രൈമെറി തലത്തില്‍ തന്നെ ഇവ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ അദ്ധ്യാപികമാര്‍ക്ക് കൃത്യമായ പരിശീലനവും രക്ഷിതാവിന് വ്യക്തമായ അവബോധവും നല്‍കണം. അസ്മിയുടെ ഈസി മേറ്റും അനുബന്ധ പദ്ധതികളും ഈ ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അല്‍ സഹ്റ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്റെ ഈസി മേറ്റ് സംഗമവും പ്രീ പ്രൈമെറി അനുമോദന സംഗമവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിക്കോത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു.

പി പി റഷീദ്, റാഷിദ് കാക്കുനി, യൂസുഫ് പള്ളിയത്ത്, എന്‍ സമീറ, ശബാന ബഷീര്‍, ഫാത്തിമ ഹുമൈറ, റഹീമ റിയാസ്, സഫീദ എടവരാട്, ഷംന റജിനാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168139/pre-primary-education-should-be-value-based-abasli-shihab-thangal)