---
title: "അരങ്ങില്‍ ചുവടുറപ്പിച്ച് ചവിട്ടുനാടകത്തില്‍ വിജയം നേടി കോക്കല്ലൂര്‍ വിദ്യാലയം സംസ്ഥാനതല മത്സരത്തിലേയ്ക്ക്"
english_title: "Kokkallur Vidyalaya enters the state level competition by winning the dance drama"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168143/kokkallur-vidyalaya-enters-the-state-level-competition-by-winning-the-dance-drama"
published_at: "2023-12-09T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65748ec058dbd_blue.jpg"
keywords: []
---

# അരങ്ങില്‍ ചുവടുറപ്പിച്ച് ചവിട്ടുനാടകത്തില്‍ വിജയം നേടി കോക്കല്ലൂര്‍ വിദ്യാലയം സംസ്ഥാനതല മത്സരത്തിലേയ്ക്ക്

> **Lead Summary:** ബാലുശ്ശേരി : മലബാറിലും വടക്കന്‍ കേരളത്തിലും വിശേഷിച്ച് കോഴിക്കോട് ജില്ലയിലും അത്ര പ്രചാരത്തിലില്ലാത്ത ചവിട്ടുനാടകത്തില്‍ കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്ക് അര്‍ഹത നേടിയിരിക്കുകയാണ് കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയം.

## Article Content

ബാലുശ്ശേരി : മലബാറിലും വടക്കന്‍ കേരളത്തിലും വിശേഷിച്ച് കോഴിക്കോട് ജില്ലയിലും അത്ര പ്രചാരത്തിലില്ലാത്ത ചവിട്ടുനാടകത്തില്‍ കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്ക് അര്‍ഹത നേടിയിരിക്കുകയാണ് കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയം.

പാര്‍വ്വണ. എസ്, പാര്‍വ്വതി പ്രദീപ്, നീലാഞ്ജന ആര്‍ ഷാജി, നക്ഷത്ര. ആര്‍, നിവേദ്യ. കെ , ശ്രേയ .എ.കെ, തീര്‍ത്ഥ. പി , ഹരിനന്ദന.കെ.എം, ശ്രീനന്ദ.എസ്, അഭിരാമി. എസ് എന്നിവരാണ് ചവിട്ടു നാടക സംഘത്തില്‍ അണിനിരന്നത്. രാജു ആശാനും ശിഷ്യന്മാരായ അഥിനും ആദിത്തുമാണ് ജില്ലാ മത്സരത്തിലേക്ക് ഇവരെ പരിശീലിപ്പിച്ചത്.

കാസര്‍ഗോഡ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കോക്കല്ലൂരിന്റെ മുന്‍ ചവിട്ടുനാടക സംഘത്തിലെ പ്രതിഭയായ അനന്യയാണ് സബ് ജില്ല മത്സരത്തിന് പരിശീലനം നല്‍കിയത്. പരിശീലന സഹായിയായി അന്നത്തെ സംഘാംഗം നയനയും ഒപ്പമുണ്ടായി. അഭിലാഷ് പുത്തഞ്ചേരി, അശോകന്‍.ടി.പി എന്നീ അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്ക് മുഴുവന്‍ സമയ പിന്തുണ നല്‍കി ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168143/kokkallur-vidyalaya-enters-the-state-level-competition-by-winning-the-dance-drama)