---
title: "പയ്യോളി സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "A native of Payyoli passed away due to a heart attack in Oman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168177/a-native-of-payyoli-passed-away-due-to-a-heart-attack-in-oman"
published_at: "2023-12-10T08:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575310e3a3cf_1_oman.jpg"
keywords: []
---

# പയ്യോളി സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** ** തുറയൂര്‍ : **പയ്യോളി സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തുറയൂര്‍ തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്‍ ആണ് അന്തരിച്ചത്.

## Article Content

** തുറയൂര്‍ : **പയ്യോളി സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തുറയൂര്‍ തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്‍ ആണ് അന്തരിച്ചത്.

ദീര്‍ഘകാലം വാലി ഓഫീസില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രനെ ഹൃദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് സുല്‍ത്താന്‍ ബാബുസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആഞ്ചിയോപ്ലാസ്റ്ററി ചെയ്തിരുന്നു ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയോടു കൂടി വീണ്ടും ഹൃദായാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഷാനി. മുന്നര വയസ്സുള്ള ഏക മകനാനുള്ളത്. ഭൗതികശരീരം തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168177/a-native-of-payyoli-passed-away-due-to-a-heart-attack-in-oman)