---
title: "ഒടിഞ്ഞ കൈയ്യും ,മുറിഞ്ഞ ശരീരവുമായി അവര്‍ ജനകീയ സമരത്തിനൊരുങ്ങുന്നു."
english_title: "The Unnikun region Mahila Congress is starting a mass protest against the government official Anasthe who has laid a death trap at the new bypass junctions in Perampra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168271/the-unnikun-region-mahila-congress-is-starting-a-mass-protest-against-the-government-official-anasthe-who-has-laid-a-death-trap-at-the-new-bypass-junctions-in-perampra"
published_at: "2023-12-10T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575b76de7e75_accident.jpg"
keywords: []
---

# ഒടിഞ്ഞ കൈയ്യും ,മുറിഞ്ഞ ശരീരവുമായി അവര്‍ ജനകീയ സമരത്തിനൊരുങ്ങുന്നു.

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയിലെ പുതിയ ബൈപ്പാസ് ജംങ്ങ്ഷനുകളില്‍ മരണക്കെണിയൊരുക്കിയിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ അനാസ്‌തെക്കെതിരെ ജനകീയ സമരത്തിന് തുടക്കമിടുകയാണ് ഉണ്ണിക്കുന്ന് മേഖല മഹിളാ കോണ്‍ഗ്രസ്സ്.

## Article Content

പേരാമ്പ്ര : പേരാമ്പ്രയിലെ പുതിയ ബൈപ്പാസ് ജംങ്ങ്ഷനുകളില്‍ മരണക്കെണിയൊരുക്കിയിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ അനാസ്‌തെക്കെതിരെ ജനകീയ സമരത്തിന് തുടക്കമിടുകയാണ് ഉണ്ണിക്കുന്ന് മേഖല മഹിളാ കോണ്‍ഗ്രസ്സ്.

ആശാസ്ത്രീയമായ രീതിയില്‍ നാല്‍ക്കവല ജംങ്ങ്ഷനുകള്‍ നിര്‍മ്മിച്ച് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കാതിരിക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.മനുഷ്യജീവനുപോലും വലിയ ഭീഷണിയായി മാറിയ ഈ ജംങ്ങ്ഷനുകളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ നടത്തുക എന്ന ആവശ്യമുന്നയിച്ച് വ്യത്യസ്തമായ രീതിയിലാണ് സമര പ്രഖ്യാപനം നടത്തുന്നത്.

വരാനിരിക്കുന്ന വലിയ അപകടത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും കൈയ്യിലും , തലയിലും കെട്ടുകള്‍ കെട്ടി പ്രതീകാത്മക സമരത്തിനാണ് തുടക്കമിടുന്നത്.ധര്‍ണ്ണ കോഴിക്കാട് DCC പ്രസിഡന്റ്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഇന്ന് വൈകുന്നേരം 4.30 ന് ഉദ്‌ലാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168271/the-unnikun-region-mahila-congress-is-starting-a-mass-protest-against-the-government-official-anasthe-who-has-laid-a-death-trap-at-the-new-bypass-junctions-in-perampra)