---
title: "യോഗ പരിശീലന ക്ലാസും സ്‌നേഹ സാന്ത്വനം (വയോമിത്രം) പദ്ധതിയും ഉദ്ഘാടനം ചെയ്തു "
english_title: "Yoga training class and Sneha Santhvanam (Vayomitram) scheme were inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168275/yoga-training-class-and-sneha-santhvanam-vayomitram-scheme-were-inaugurated"
published_at: "2023-12-10T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575c36153e0f_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# യോഗ പരിശീലന ക്ലാസും സ്‌നേഹ സാന്ത്വനം (വയോമിത്രം) പദ്ധതിയും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൂത്താളി : **സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന യോഗാ പരിശീലന ക്ലാസ് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്‌നേഹ സാന്ത്വനം (വയോമിത്രം) പദ്ധതി ഡോ. രൂപശ്രീ ആര്‍ നായരും ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി : **സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന യോഗാ പരിശീലന ക്ലാസ് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്‌നേഹ സാന്ത്വനം (വയോമിത്രം) പദ്ധതി ഡോ. രൂപശ്രീ ആര്‍ നായരും ഉദ്ഘാടനം ചെയ്തു.

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. പി.എന്‍.പി അശോകന്‍ യോഗവിശദീകരണ ക്ലാസ്സെടുത്തു.

എ.ഹരി മോഹന്‍ സ്‌നേഹ സാന്ത്വനം (വയോമിത്രം) പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കെ.വി രാഗിത, ആദര്‍ശ്, കെ.എം.ഉണ്ണികൃഷ്ണന്‍, വി.കെ.സദാനന്ദന്‍ സി.വി.സജിത്ത്, കെ.സി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168275/yoga-training-class-and-sneha-santhvanam-vayomitram-scheme-were-inaugurated)