---
title: "പേരാമ്പ്ര ബൈപ്പാസ് റോഡില്‍ ട്രാഫിക്ക് സിഗ്‌നലുകള്‍ സ്ഥാപിക്കണം "
english_title: "Traffic signals should be installed on Perampra bypass road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168278/traffic-signals-should-be-installed-on-perampra-bypass-road"
published_at: "2023-12-10T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575c61963169_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസ് റോഡില്‍ ട്രാഫിക്ക് സിഗ്‌നലുകള്‍ സ്ഥാപിക്കണം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ബൈപ്പാസ് റോഡിന്റെ പ്രധാന ജഗ്ഷനുകളില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ബൈപ്പാസ് ആരംഭിക്കുന്ന ഭാഗങ്ങളിലോ, പ്രധാനപ്പെട്ട ഭാഗങ്ങളിലോ യാത്രക്കാരുടെ ശ്രദ്ധയില്‍ പതിയുന്ന ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ബൈപ്പാസ് റോഡിന്റെ പ്രധാന ജഗ്ഷനുകളില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ബൈപ്പാസ് ആരംഭിക്കുന്ന ഭാഗങ്ങളിലോ, പ്രധാനപ്പെട്ട ഭാഗങ്ങളിലോ യാത്രക്കാരുടെ ശ്രദ്ധയില്‍ പതിയുന്ന ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഇ.എം.എസ്സ് ജംഗ്ഷന്‍, പൈതോത്ത് റോഡ് എന്നീ കേന്ദ്രങ്ങളില്‍ അടിയന്തിരമായി ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിക്കണമെന്ന് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സജ്ജമാക്കിയ എ.എം അബ്ദുള്‍ സലാം നഗറില്‍ ചേര്‍ന്ന ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ CITU പേരാമ്പ്ര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.സി. ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ഏരിയാ സെകട്ടറി കെ. സുനില്‍, സി.കെ.സോമന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജിയുടെ മീറ്റര്‍ സീലിങ് കേന്ദ്രവും സി.എന്‍ ജി ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഒ.ടി രാജു (പ്രസിഡണ്ട് ), കെ. അഭിലാഷ്, കെ.കെ. കബീര്‍, സി.എം. ബാബു, ഷിംന.കെ. (വൈസ്പ്രസിഡണ്ട് ), സി.കെ. പ്രമോദ്(സെക്രട്ടറി), സി.പി.സി. ബാബു, ഏ.എം അനീഷ്, ടി.സജീവന്‍, രജനീഷ് (ജോ.സെക്രട്ടറി), സി.എം സത്യന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എടവന സുരേന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ അനീഷ് ഏ. എം നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168278/traffic-signals-should-be-installed-on-perampra-bypass-road)