---
title: "പ്രശാന്തി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു "
english_title: "Prashanthi Counseling Center inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168285/prashanthi-counseling-center-inaugurated"
published_at: "2023-12-10T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575d059c1988_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പ്രശാന്തി കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രശസ്ത ഡോക്ടറായിരുന്ന ഒ മുഹമ്മദിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഡോ ഒ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ പുതുതായി ആരംഭിച്ച പ്രശാന്തി കൗണ്‍സിലിംഗ് സെന്റര്‍ പ്രശസ്ത ശിശുരോഗ പഠന വൈകല്യ വിദഗ്ധന്‍ ഡോക്ടര്‍ സച്ചിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലെ പ്രശസ്ത ഡോക്ടറായിരുന്ന ഒ മുഹമ്മദിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഡോ ഒ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ പുതുതായി ആരംഭിച്ച പ്രശാന്തി കൗണ്‍സിലിംഗ് സെന്റര്‍ പ്രശസ്ത ശിശുരോഗ പഠന വൈകല്യ വിദഗ്ധന്‍ ഡോക്ടര്‍ സച്ചിത്ത് ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഒ ഷജീം അധ്യക്ഷത വഹിച്ചു. എ.കെ തറുവായ്, ടി പി മജീദ്, ടി സലീം എന്നിവര്‍ സംസാരിച്ചു. കുട്ടികളിലെ പഠന സ്വഭാവ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് സെന്റര്‍ പ്രാമുഖ്യം നല്‍കുന്നത്.

പേരാമ്പ്ര കുറ്റ്യാടി റോഡില്‍ ദീജ ഹോസ്പിറ്റലിനു എതിര്‍വശം പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെയും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെയും സേവനം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168285/prashanthi-counseling-center-inaugurated)