---
title: "ജില്ലാതല മെഗാ ഡിജിറ്റല്‍ ക്വിസ് "
english_title: "District Level Mega Digital Quiz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168357/district-level-mega-digital-quiz"
published_at: "2023-12-11T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576a425ef575_1_aswamedam.jpg"
keywords: []
---

# ജില്ലാതല മെഗാ ഡിജിറ്റല്‍ ക്വിസ് 

> **Lead Summary:** **പേരാമ്പ്ര: **മേപ്പയ്യൂര്‍ ഉദയാ കോളേജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി മെഗാ ഡിജിറ്റല്‍ ക്വിസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മേപ്പയ്യൂര്‍ ഉദയാ കോളേജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി മെഗാ ഡിജിറ്റല്‍ ക്വിസ് സംഘടിപ്പിച്ചു.

ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നിന്ന് 80 ഓളം സ്‌കൂളുകള്‍ പങ്കെടുത്തു. മേപ്പയൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രശ്‌നോത്തരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ എം.കെ പവിത്രന്‍ അധ്യക്ഷത വഹിച്ചു.

ടി.കെ രാജീവന്‍, രാജീവന്‍ കരുവണ്ണൂര്‍, പി.ടി സുരേഷ് എന്നിവര്‍ സംസാരിച്ചു. വിനീഷ് നടുവത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സതീശന്‍ അണേല നന്ദിയും പറഞ്ഞു.

വിനീഷ് നടുവത്തൂര്‍, കെ രാജേഷ് വിയൂര്‍, പി.കെ സുരേഷ് നൊച്ചാട്, ജിനീഷ് രാമല്ലൂര്‍, വിനോദ് ബാബു, നവീന്‍ പേരാമ്പ്ര എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

മത്സരത്തില്‍ ജിഎച്ച്എസ് ചെറുവണ്ണൂരിലെ എ.വി ഹരിദേവ്, എം.ജി പാര്‍ത്ഥിവ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

മണ്ണാശ്ശേരി ജിയുപിയിലെ ആവണി സജി, എം നഷ്വ എന്നിവര്‍ രണ്ടാം സ്ഥാനവും കല്‍പ്പത്തൂര്‍ എയുപി സ്‌കൂളിലെ എസ് ശ്രീഹരി, എസ് ശ്രീദേവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സ്‌കൂളുകള്‍ക്കുള്ള ട്രോഫിയും മാനേജര്‍ കെ ബാലകൃഷ്ണന്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168357/district-level-mega-digital-quiz)