---
title: "സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് "
english_title: "Safety awareness class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168427/safety-awareness-class-at-perambra"
published_at: "2023-12-11T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576dfe814204_1camb.jpg"
keywords: []
---

# സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്ലിക്ക് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വെച്ച് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്ലിക്ക് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വെച്ച് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടികളില്‍ 30 വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ എന്‍.എം ലതീഷ്, പി.ആര്‍ സോജു, കെ ശ്രീകാന്ത്, കെ രഗിനേഷ്, പി.വി മനോജ് എന്നിവര്‍ കുട്ടികള്‍ക്ക് അഗ്‌നി പ്രതിരോധ പ്രവര്‍ത്തനത്തിലും, ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിലും പ്രയോഗിക പരിശീലനം നല്‍കി.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168427/safety-awareness-class-at-perambra)