---
title: "മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല എഐവൈഎഫ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "To apologize, we organized an AIYF solidarity meeting, not Savarkar."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16856/to-apologize-we-organized-an-aiyf-solidarity-meeting-not-savarkar"
published_at: "2021-12-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bee06f61acd_kk.jpg"
keywords: []
---

# മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല എഐവൈഎഫ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍ : **എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍ : **എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.

ബിനോയ് വിശ്വം എം.പി ഉള്‍പ്പെടെയുള്ള എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചുമാണ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചത്.

സംസ്ഥാന വ്യാപകമായി രാജ്യസഭാ അധ്യക്ഷന് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കുന്ന ക്യാമ്പയിനിന്റെ മണ്ഡലം തല ഉദ്ഘാടനം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ബാലന്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു.

അഖില്‍ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ധനേഷ് കാരയാട്, ബാബു കൊളക്കണ്ടി, പി.ടി സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16856/to-apologize-we-organized-an-aiyf-solidarity-meeting-not-savarkar)