---
title: "സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "League workers arrested in case of attempt to kill CPIM worker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168617/league-workers-arrested-in-case-of-attempt-to-kill-cpim-worker"
published_at: "2023-12-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577fc0374cf2_1_vilang.jpg"
keywords: []
---

# സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 7 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 7 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.

പുറത്തൂട്ടയില്‍ മുനവറലി, താഴത്തെ പുളിക്കൂല്‍ മുഹമ്മദ് അന്‍സീര്‍, നിലവീട്ടില്‍ ബാസിത്, കരുവാന്‍ കണ്ടി നവാസ്, താഴെ കരുവന്‍ ചേരി ഹാസില്‍, അമ്മിനാരി മുഹമ്മദ് അനീസ്, പടിഞ്ഞാറെ കമ്മന മുഹമ്മദ് റംഷാദ് എന്നിവരെയാണ് ഈ കേസില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

മേപ്പയ്യൂര്‍ സിഐ ജംഷിദ്, എഎസ്‌ഐ ബിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, എന്‍.എം ഷാഫി, ഇ.കെ മുനീര്‍, സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168617/league-workers-arrested-in-case-of-attempt-to-kill-cpim-worker)