---
title: "സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free eye exam and cataract surgery camp was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16864/a-free-eye-exam-and-cataract-surgery-camp-was-organized"
published_at: "2021-12-19T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bee7bc6dff3_kk.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** ഉള്ളിയേരി : **വോയിസ് ഓഫ് മുണ്ടോത്തും വിട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയും സംയുക്തമായി മുണ്ടോത്ത് അംഗനവാടിയില്‍ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗശം കെ.എം സുധീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

** ഉള്ളിയേരി : **വോയിസ് ഓഫ് മുണ്ടോത്തും വിട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയും സംയുക്തമായി മുണ്ടോത്ത് അംഗനവാടിയില്‍ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗശം കെ.എം സുധീഷ് ഉദ്ഘാടനം ചെയ്തു.

വോയിസ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ് അവന്നൂര്‍മീത്തല്‍ അധ്യക്ഷനായി. വോയിസ് ഓഫ് മുണ്ടോത്ത് പ്രസിഡന്റ് അരുണ്‍ അവന്നൂര്‍ സ്വാഗതം പറഞ്ഞു ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ഇ.എം. ബഷീര്‍ വിട്രസ്റ്റ് കണ്ണാശുപത്രി പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വോയിസ് ഓഫ് മുണ്ടോത്ത് ട്രഷറര്‍ നിധീഷ് നമ്പ്യാട്ടില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16864/a-free-eye-exam-and-cataract-surgery-camp-was-organized)