---
title: "സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍ "
english_title: "Accused in the case of trying to kill a CPIM worker remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168644/accused-in-the-case-of-trying-to-kill-a-cpim-worker-remanded"
published_at: "2023-12-12T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65781a2017be4_1_prethikal.jpg"
keywords: []
---

# സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍. 2 പ്രതികളെ നേരത്തെ തന്നെ പൊലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു. അവര്‍ റിമസന്റിലാണ് ഉള്ളത് ഇതോടെ 9 പ്രതികളാണ് റിമാന്റിലായത്.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍. 2 പ്രതികളെ നേരത്തെ തന്നെ പൊലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു. അവര്‍ റിമസന്റിലാണ് ഉള്ളത് ഇതോടെ 9 പ്രതികളാണ് റിമാന്റിലായത്.

എടത്തില്‍ മുക്കില്‍ സുനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ റിമാന്റിലായത്. പുറത്തൂട്ടയില്‍ മുനവറലി, താഴത്തെ പുളിക്കൂല്‍ മുഹമ്മദ് അന്‍സീര്‍, നിലവീട്ടില്‍ ബാസിത്, കരുവാന്‍ കണ്ടി നവാസ്, താഴെ കരുവന്‍ ചേരി ഹാസില്‍, അമ്മിനാരി മുഹമ്മദ് അനീസ്, പടിഞ്ഞാറെ കമ്മന മുഹമ്മദ് റംഷാദ് എന്നിവരാണ് ഇപ്പോള്‍ റിമാന്റിലായത്.

മേപ്പയ്യൂര്‍ സിഐ ജംഷിദ്, എഎസ്ഐ ബിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, എന്‍.എം ഷാഫി, ഇ.കെ മുനീര്‍, സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168644/accused-in-the-case-of-trying-to-kill-a-cpim-worker-remanded)