---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം "
english_title: "Koothali Kammoth Maha Vishnu Temple Aarat Mahothsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168665/koothali-kammoth-maha-vishnu-temple-aarat-mahothsavam"
published_at: "2023-12-12T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65783e0db1d17_1_aratt.jpg"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 

> **Lead Summary:** **കൂത്താളി**: കൂത്താളി കമ്മേത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 2024 ജനുവരി 17 ബുധനാഴ്ച ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റത്തോടെ ആരംഭിച്ച് 22 തിങ്കളാഴ്ച ആറാട്ട് കലശാഭിഷേകത്തോടെ സമാപിക്കുന്നതാണ്.

## Article Content

**കൂത്താളി**: കൂത്താളി കമ്മേത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 2024 ജനുവരി 17 ബുധനാഴ്ച ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റത്തോടെ ആരംഭിച്ച് 22 തിങ്കളാഴ്ച ആറാട്ട് കലശാഭിഷേകത്തോടെ സമാപിക്കുന്നതാണ്.

ഉത്സവാഘോഷത്തോടനുബന്ധിച്ച് ജനുവരി 16 ന് വൈകുന്നേരം ശുദ്ധികലശക്രിയ ക്ഷേത്രം തന്ത്രി  കെ മാധവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നു.

ജനുവരി 17 മുതല്‍ 22 വരെ ആദ്ധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, മഹാസര്‍പ്പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട-വിനോദ-വിജ്ഞാന പരിപാടികള്‍, കാര്‍ണിവല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

**ഉത്സവാഘോഷ പരിപാടികള്‍ **

17 ന് ബുധനാഴ്ച കൊടിയേറ്റം, രാത്രി 9 മണിക്ക് ഹാര്‍ട്ട്ബീറ്റ് ഓര്‍ക്കസ്ട്ര പയ്യന്നൂര്‍ ഒരുക്കുന്ന ഗാനമേള. 18 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ നാട്ടരങ്ങ് (പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍), രാത്രി 8 മണിക്ക് സാംസ്‌കാരിക സമ്മേളനം.

19 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് വി.പി. ഉണ്ണികൃഷ്ണന്റെ ആത്മീയ പ്രഭാഷണം, രാത്രി 9 മണിക്ക് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം മക്കളുടെ ശ്രദ്ധയ്ക്ക്. 20 ന് ശനിയാഴ്ച എഴുന്നള്ളത്ത്, രാത്രി 10 മണിക്ക് മ്യൂസിക് ഫ്രണ്ട്‌സ് അവതരിപ്പിക്കുന്ന ഗാനമേള.

21 ന് ഞായറാഴ്ച രാത്രി 7 മണിക്ക്  പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നാട്ടരങ്ങ്, രാത്രി 12 മണിക്ക് വെടിക്കെട്ട്. 22 ന് തിങ്കളാഴ്ച കാലത്ത് കുളിച്ചാറാട്ടോടെ ക്ഷേത്ര മഹോത്സവം സമാപിക്കുന്നതാണെന്ന് ഉത്സവാഘോഷ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168665/koothali-kammoth-maha-vishnu-temple-aarat-mahothsavam)