---
title: "മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷിക്കാര്‍ക്കായ് ശ്രവണ സഹായി വിതരണം ചെയ്തു "
english_title: "Mepayyur Gram Panchayat has distributed hearing aids for the differently abled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168720/mepayyur-gram-panchayat-has-distributed-hearing-aids-for-the-differently-abled"
published_at: "2023-12-12T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657876bef0372_000_7_CHEMMANUR.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷിക്കാര്‍ക്കായ് ശ്രവണ സഹായി വിതരണം ചെയ്തു 

> **Lead Summary:** **മേപ്പയൂര്‍:** മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 23 - 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിപ്രകാരം ഭിന്ന ശേഷിക്കാര്‍ക്കുളള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 7 പേര്‍ക്ക് ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

**മേപ്പയൂര്‍:** മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 23 - 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിപ്രകാരം ഭിന്ന ശേഷിക്കാര്‍ക്കുളള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 7 പേര്‍ക്ക് ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ടി.രാജന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

മെമ്പര്‍മാരായ വി.പി. ബിജു, പി.പ്രകാശന്‍, പി.സി. അനിഷ്, കെ.എം. പ്രസീത, റാബിയ എടത്തിക്കണ്ടി, അസി.സെക്ര കെ.ആര്‍ ശ്രീലേഖ, സൂപ്പര്‍വൈസര്‍ പി. റിന , കെല്‍ട്രോണ്‍ പ്രതിനിധികളായ ഓഡിയോളജിസ്റ്റ് നൂറുല്‍ ഇദാ, സാജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168720/mepayyur-gram-panchayat-has-distributed-hearing-aids-for-the-differently-abled)