---
title: "ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ എക്കോണമിക് റീഫോംസിന്റെ അവാര്‍ഡ് പേരാമ്പ്രകാരന്"
english_title: "International Institute of Socio-Economic Reforms Award to Peramprakaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168732/international-institute-of-socio-economic-reforms-award-to-peramprakaran"
published_at: "2023-12-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65787da433c6d_awrd_photo.jpg"
keywords: []
---

# ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ എക്കോണമിക് റീഫോംസിന്റെ അവാര്‍ഡ് പേരാമ്പ്രകാരന്

> **Lead Summary:** **പേരാമ്പ്ര :** ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ എക്കോണമിക് റീഫോംസിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് പേരാമ്പ്ര സ്വദേശി വി.എസ്. രമണന്.

## Article Content

**പേരാമ്പ്ര :** ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോ എക്കോണമിക് റീഫോംസിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് പേരാമ്പ്ര സ്വദേശി വി.എസ്. രമണന്.

രാഷ്ട്ര പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയാണ് സംഘടന ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം രണ്ട് പേര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരാള്‍ അധ്യാപകനും ഗാന്ധിയന്‍ പ്രവര്‍ത്തകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.എസ് രമണനാണ്.

കഴിഞ്ഞ നാല്പത് വര്‍ഷക്കാലമായി ഇദ്ദേഹം ആരോഗ്യ, വിദ്യാഭ്യാസ, കലാ സാംസ്‌ക്കാരിക, സാക്ഷരത, സാഹിത്യ മേഖലകളില്‍ നടത്തി വന്ന സുത്യര്‍ഹമായ സേവനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഡിസംബര്‍ 9 ന് ഹൊസൂരിലെ ടിജെഐ ഗ്രാന്റ് ഫോര്‍ച്ച്യൂണ ഹോട്ടലില്‍ നടന്ന വേള്‍ഡ് പീസ് സമ്മിറ്റ് 2023 വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

നീതി ആയോഗ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. എച്ച്.വി ശിവപ്പ, റോയല്‍ അക്കാദമി ഓഫ് ഗ്ലോബല്‍ പീസ് ചെയര്‍മാന്‍ ഡോ. ആര്‍.കെ. സാംസണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം കൈമാറി. സ്വര്‍ണ്ണ പതക്കം, പ്രശസ്തി പത്രം, ഫലകം, പൊന്നാട, മുക്തഹാരം എന്നിവ അടങ്ങുന്നതാണ് പുരസ്‌ക്കാരം.

പേരാമ്പ്ര സില്‍വര്‍ കോളേജിലെ അധ്യാപകനായ ഇദ്ദേഹം പേരാമ്പ്രക്കടുത്ത് ചെമ്പ്ര വേലുത്താഴ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ പി.ടി ശാന്തമ്മ, ശ്യം സുന്ദര്‍ ബിജോയ്, അനൂപ് ആനന്ദ് ജഗല്‍, അജിത്ത് പ്രകാശ് എന്നിവര്‍മക്കളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168732/international-institute-of-socio-economic-reforms-award-to-peramprakaran)