---
title: "രാജ്യത്തിന് മാതൃകയായി - നാടിന് അഭിമാനമായി സാല്‍വ മര്‍ജാന്‍."
english_title: "Salva Marjan as an example for the country - the pride of the country."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168749/salva-marjan-as-an-example-for-the-country-the-pride-of-the-country"
published_at: "2023-12-12T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657894b05bbd2_rajyam.jpg"
keywords: []
---

# രാജ്യത്തിന് മാതൃകയായി - നാടിന് അഭിമാനമായി സാല്‍വ മര്‍ജാന്‍.

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പ്ര പനച്ചിങ്കല്‍ കുഞ്ഞാമ്മു-സുബൈദ ദമ്പതികളുടെ മകളായ സാല്‍വ മര്‍ജാന്‍, Motor Car Racing Sports മേഖലയില്‍ ഹാലോ F4 അന്താരാഷ്ട്ര മത്സരത്തില്‍ പങ്കാളിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചെമ്പ്ര പനച്ചിങ്കല്‍ കുഞ്ഞാമ്മു-സുബൈദ ദമ്പതികളുടെ മകളായ സാല്‍വ മര്‍ജാന്‍, Motor Car Racing Sports മേഖലയില്‍ ഹാലോ F4 അന്താരാഷ്ട്ര മത്സരത്തില്‍ പങ്കാളിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ്.

Car Racing Championship Seoson ആരംഭിക്കുവാന്‍ പോകുന്ന ഈ സമയത്ത് ലോകം മുഴുവന്‍ ആവേശപൂര്‍വ്വം ഈ സ്‌പോര്‍ട്‌സ് മേഖലയില്‍ കാത്തിരിക്കുന്ന താരമാകാന്‍ സാല്‍വക്ക് കഴിഞ്ഞു എന്നത് അഭിമാനവും ആഹ്ലാദവും നല്‍കുന്ന കാര്യമാണ്.

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര ഗ്രാമമായ നമ്മുടെ നാട്ടില്‍ നിന്നും ലോകത്തെ വനിതാ കാറോട്ട കായിക താരങ്ങള്‍ക്ക് പ്രചോദനമാകാന്‍ സാല്‍വക്ക് കഴിഞ്ഞു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സാല്‍വയുടെ വീട്ടിലെത്തി ആദരിച്ചു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത്, കെ. കെ ഹനീഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വരും നാളുകളില്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് കുതിക്കുവാന്‍ എല്ലാവിധ ആശംസകളുംനേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168749/salva-marjan-as-an-example-for-the-country-the-pride-of-the-country)