---
title: "ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "INTUC Perambra constituency organized the convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16886/intuc-perambra-constituency-organized-the-convention"
published_at: "2021-12-19T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf1ba17655e_kk.jpg"
keywords: []
---

# ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: ** ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം.സി തോമസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം ഷാജു പൊന്‍ പറ അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: ** ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം.സി തോമസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം ഷാജു പൊന്‍ പറ അദ്ധ്യക്ഷനായി.

എഴുത്ത് ചുതാട്ട ലോട്ടറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ കേരള ലോട്ടറി എജന്റ്‌സ് എന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ്സ്  ഐഎന്‍ടിയുസിപേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ ആവശ്യപ്പെട്ടു.

ഓണം ബോണസ് നിഷേധിച്ച 12556 തൊഴിലാളികള്‍ക്കും ഉടന്‍ ബോണസ് നല്‍ക്കണമെന്നും ടിക്കറ്റിന്റെ സമ്മാന ഘടന പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി വി.കെ പ്രകാശന്‍ ബിനോയ് ശ്രി വിലാസ്, എന്‍ ബാലന്‍, നിഷ പേരാമ്പ്ര, ടി. ഗിരിഷ്, കെ.പി രാഹുല്‍, ഷൈജ കുത്താളി, സണ്ണി കിഴക്കെക്കര, ടി.വി സുനില്‍, സുരേഷ് ബാബു, സി.കെ ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എന്‍. ബാലന്‍ പ്രസിണ്ടന്റായും നിഷ പേരാമ്പ്ര വൈ.. പ്രസിഡണ്ടായും, ടി. ഗിരിഷ് ജനറല്‍ സെക്രട്ടറിയായും ഷൈജ കുത്താളി ജോ. സെക്രട്ടറിയായും കെ.പി രാഹുല്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16886/intuc-perambra-constituency-organized-the-convention)