---
title: "വിജിലെന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി"
english_title: "Vigilant group members were trained in disaster management"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168957/vigilant-group-members-were-trained-in-disaster-management"
published_at: "2023-12-13T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c0244b805_karachund.jpg"
keywords: []
---

# വിജിലെന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി

> **Lead Summary:** **കൂരാച്ചുണ്ട് :** കൂരാച്ചുണ്ട് പഞ്ചായത്തില്‍ GRC വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നി സുരക്ഷാ സേന സി ഡി എസ് ,എ ഡി എസ് , വിജിലെന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി.

## Article Content

**കൂരാച്ചുണ്ട് :** കൂരാച്ചുണ്ട് പഞ്ചായത്തില്‍ GRC വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നി സുരക്ഷാ സേന സി ഡി എസ് ,എ ഡി എസ് , വിജിലെന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി.

മെമ്പര്‍ സിമിലി ബിജു സ്വാഗതം പറഞ്ഞ പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക വിജയന്‍ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരകട ഉല്‍ഘടനം നിര്‍വഹിച്ചു .

അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി. വാര്‍ഡ്‌മെമ്പര്‍മാര്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168957/vigilant-group-members-were-trained-in-disaster-management)