---
title: "ഫാം ടൂറിസത്തിന്റെയും ഹബ്ബായി മാറാന്‍ ഒരുങ്ങി പേരാമ്പ്ര "
english_title: "Perampra is all set to become a hub for farm tourism"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168958/perampra-is-all-set-to-become-a-hub-for-farm-tourism"
published_at: "2023-12-13T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c2698435d_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ഫാം ടൂറിസത്തിന്റെയും ഹബ്ബായി മാറാന്‍ ഒരുങ്ങി പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ആരംഭിച്ച പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയുടെ നടിയില്‍ ഉത്സവത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്നോണം എടവരാട് എടത്തും കര താഴെ രണ്ടര ഏക്കര്‍ സ്ഥലത്ത് രക്തശാലി ഇനം നെല്‍വിത്താണ് കൃഷി ചെയ്യുന്നത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ആരംഭിച്ച പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയുടെ നടിയില്‍ ഉത്സവത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്നോണം എടവരാട് എടത്തും കര താഴെ രണ്ടര ഏക്കര്‍ സ്ഥലത്ത് രക്തശാലി ഇനം നെല്‍വിത്താണ് കൃഷി ചെയ്യുന്നത്.

നെല്‍കൃഷിക്ക് അനേകം പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പരമ്പരാഗത നെല്ലിന് മാത്രമായി ഒരു പദ്ധതി രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്തായി ഇതോടെ പേരാമ്പ്ര മാറും. പിന്നീട് കൃഷിക്കൂട്ടങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, പാടശേഖര സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിക്കും.

ഇതിനുപുറമെ പരമ്പരാഗത നെല്ലിന്റെയും അതുവഴി ഫാം ടൂറിസത്തിന്റെയും ഹബ്ബായി പേരാമ്പ്ര മാറും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രിയേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, റസ്മിന തങ്കേക്കണ്ടി, കെ.കെ പ്രേമന്‍, സംഘം പ്രസിഡണ്ട് രാജന്‍ കെ ഐശ്വര്യ, പി.കെ ബിജു, ഇടത്തും കര ഇബ്രാഹിം, പി.ടി വിജയന്‍, കെ.സി ജയകൃഷ്ണന്‍, ഒതയോത്ത് മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കൃഷി അസിസ്റ്റന്റ് ആര്‍ അഹല്‍ജിത്ത് പദ്ധതി വിശദീകരിച്ച് സംസാരിച്ചു. ചടങ്ങിന് കൃഷി ഓഫീസര്‍ അമല്‍ എസ് ഡി സ്വാഗതവും സജീവന്‍ എളയാടത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168958/perampra-is-all-set-to-become-a-hub-for-farm-tourism)