---
title: "മികച്ച ഹയര്‍സെക്കണ്ടറി അധ്യാപകര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഡോ.എം എം സുബീഷിന്"
english_title: "State award for best higher secondary teachers to Dr. MM Subish"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168965/state-award-for-best-higher-secondary-teachers-to-dr-mm-subish"
published_at: "2023-12-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c6610658f_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മികച്ച ഹയര്‍സെക്കണ്ടറി അധ്യാപകര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഡോ.എം എം സുബീഷിന്

> **Lead Summary:** ** പേരാമ്പ്ര: **മികച്ച ഹയര്‍സെക്കണ്ടറി കൊമേഴ്‌സ് അധ്യാപകര്‍ക്കുള്ള കേരളം കോമേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന പുരസ്‌കാരത്തിന് കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ഡോ.എം എം സുബീഷ് അര്‍ഹനായി.

## Article Content

** പേരാമ്പ്ര: **മികച്ച ഹയര്‍സെക്കണ്ടറി കൊമേഴ്‌സ് അധ്യാപകര്‍ക്കുള്ള കേരളം കോമേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന പുരസ്‌കാരത്തിന് കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ഡോ.എം എം സുബീഷ് അര്‍ഹനായി.

തൃശ്ശൂര്‍ പേള്‍ റിജന്‍സിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥില്‍ നിന്നും എം സുബീഷ് അവാര്‍ഡ് ഏറ്റുവാങ്ങി. അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ബൈജു ആന്റണി അധ്യക്ഷനായി.

ബോബി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടര്‍ രൂപേഷ് എച്ച്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അജിത്ത് കാന്തി, ഐ സി എസ് ഐ ചെയര്‍മാന്‍ തോമസ് കെ മുളന്തുരുത്തി, ഉല്ലാസ് ജി, മാത്യു തോമസ്, വില്‍മാ വില്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ വിനോദ് കെ സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീലത പി എസ് നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168965/state-award-for-best-higher-secondary-teachers-to-dr-mm-subish)