---
title: "കൊയിലാണ്ടിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി"
english_title: "Police have arrested a man for raping a seven-year-old girl in Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16900/police-have-arrested-a-man-for-raping-a-seven-year-old-girl-in-koyilandy"
published_at: "2021-12-19T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf470904203_kk.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി

> **Lead Summary:** ** പേരാമ്പ്ര: **കൊയിലാണ്ടിയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി.കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

** പേരാമ്പ്ര: **കൊയിലാണ്ടിയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി.കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച സന്ധ്യയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തില്‍ ചില പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൂടുതല്‍ പരിശോധന കഴിഞ്ഞ ശേഷം പിങ്ക്‌പോലീസ് വിഭാഗത്തിലെ ടി.എന്‍. താര, ഇ.എം. സിന്ധു എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

കേസന്വേഷണത്തിന് കൊയിലാണ്ടി പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനൂപ്, ശ്രീജേഷ്, സി.പി.ഒ. ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16900/police-have-arrested-a-man-for-raping-a-seven-year-old-girl-in-koyilandy)