---
title: "ആലപ്പുഴ കൊലപാതകം; പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Alappuzha murder; BJP workers protest in Perambara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16906/alappuzha-murder-bjp-workers-protest-in-perambara"
published_at: "2021-12-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf54c3cbda6_kk.jpg"
keywords: []
---

# ആലപ്പുഴ കൊലപാതകം; പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**പേരാമ്പ്ര: **ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പ്രതിഷേധ പൊതുയോഗം ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ. രജീഷ് അധ്യക്ഷനായി.

പ്രകടനത്തിന് തറമല്‍ രാഗേഷ്, കെ.രാഘവന്‍, കെ.എം സുധാകരന്‍, ശ്രീജിത്ത് കല്ലോട്, ഏ. ബാലചന്ദ്രന്‍, എം. പ്രകാശന്‍, ബാബു പുതുപ്പറമ്പില്‍, കെ. അനൂപ്. സി.കെ. ലീല, മനയ്ക്കല്‍ പത്മിനി, ബിനിഷ് എടവരാട്, ജൂബിന്‍ ബാലകൃഷ്ണന്‍, കെ.കെ സജീവന്‍, കെ.എം. ബാലകൃഷ്ണന്‍, ടി.എം. ഹരിദാസ്, ഇ.ടി ബാലന്‍ എന്നിവര്‍ നേത്വത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16906/alappuzha-murder-bjp-workers-protest-in-perambara)