---
title: "കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി മൂന്ന് യുവതികള്‍; മാറ്റം ഉള്‍ക്കൊണ്ട് ചങ്ങരോത്ത് മാണിക്കാംകണ്ടി സിയുസി "
english_title: "Three young women in charge of the Congress Unit Committee; CUC at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16909/three-young-women-in-charge-of-the-congress-unit-committee-cuc-at-perambra"
published_at: "2021-12-19T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf5a27769fe_kk.jpg"
keywords: []
---

# കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി മൂന്ന് യുവതികള്‍; മാറ്റം ഉള്‍ക്കൊണ്ട് ചങ്ങരോത്ത് മാണിക്കാംകണ്ടി സിയുസി 

> **Lead Summary:** **പേരാമ്പ :** കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ എല്ലാവരും വനിതകള്‍, അതും യുവതികള്‍. കോണ്‍ഗ്രസ് മാറ്റത്തിലേക്ക് എന്ന സൂചനമുമായി അടിത്തട്ടില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകൃതമാവുമ്പോള്‍ ചങ്ങരോത്ത് മണ്ഡലം 16-ാം ബൂത്ത് മാണിക്കാം കണ്ടി അടിമുടി മാറ്റത്തിലേക്ക്.

## Article Content

**പേരാമ്പ :** കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ എല്ലാവരും വനിതകള്‍, അതും യുവതികള്‍. കോണ്‍ഗ്രസ് മാറ്റത്തിലേക്ക് എന്ന സൂചനമുമായി അടിത്തട്ടില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകൃതമാവുമ്പോള്‍ ചങ്ങരോത്ത് മണ്ഡലം 16-ാം ബൂത്ത് മാണിക്കാം കണ്ടി അടിമുടി മാറ്റത്തിലേക്ക്.

ഇവിടെ സിയുസി ഭാരവാഹികളായ വനിതകള്‍ക്ക്പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍  നല്‍കി. സിയുസി ഉദ്ഘാടനവും ചങ്ങരോത്ത് മണ്ഡലത്തിലെ 108 സിയുസി കളുടെ പ്രഖ്യാപനവും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

വലിയ പറമ്പില്‍ കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷനായി. മുതിര്‍ന്ന വനിത അംഗം എം.കെ. പാറു അമ്മ പതാക ഉയര്‍ത്തി. പ്രകാശന്‍ കന്നാട്ടി സിയുസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സിയുസി കണ്‍വീനര്‍ ജിതേഷ് മുതുകാട് വിശദീകരണ പ്രഭാഷണം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.

ഭാരവാഹികളായി രഷിത രാജേഷ് (പ്രസിഡന്റ്), രജീഷ ഷാജി (സെക്രട്ടറി), ശരണ്യ ബിജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16909/three-young-women-in-charge-of-the-congress-unit-committee-cuc-at-perambra)